
സ്വന്തം ലേഖിക
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജഗതിയിലെ വസതിയായ പുതുപ്പള്ളി ഹൗസില്‍ നിന്ന് വിലാപയാത്രയായി സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചു.
പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ പതിനായിരങ്ങളാണ് ജഗതിയിലെ വീട്ടിലെത്തിയത്. വീട്ടിനുള്ളിലേക്ക് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം എത്തിക്കുമ്പോള്‍ വികാരവായ്പ്പോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയ സഹപ്രവര്‍ത്തകന്റെ ശരീരം കണ്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, വി.എം സുധീരൻ എന്നിവര്‍ വിങ്ങിപ്പൊട്ടി. ഉമ്മൻചാണ്ടിയുടെ മക്കളെ ചേര്‍ത്തുപിടിച്ച ആന്റണി അവരെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്. ശിവഗിരി മഠത്തിലെ സന്യാസിമാരും മുൻ മുഖ്യമന്ത്രിയ്ക്ക് ആദരാഞ്ജലികളപ്പിച്ചു.
ജനബാഹുല്യം കാരണം പൊതുദര്‍ശന സമയം വൈകുകയാണ്. അഞ്ച് മണിയോടെയാണ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉമ്മൻചാണ്ടിയെ ഒരു നോക്ക് കാണാൻ ജനങ്ങള്‍ ഒഴുകിയെത്തിയതോടെയാണ് വൈകിയത്.







