
കോട്ടയം ജില്ലാ ആശുപത്രിയിൽ സിസേറിയനെ തുടർന്ന് അണു ബാധ; പാമ്പാടി മാന്തുരുത്തി സ്വദേശിനിയായ യുവതിയ്ക്ക് ദാരുണാന്ത്യം; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
സ്വന്തം ലേഖകൻ
പാമ്പാടി : കോട്ടയം ജില്ലാ ആശുപത്രിയിൽ സിസേറിയനെ തുടർന്ന് അണു ബാധയേറ്റ യുവതി മരിച്ച സംഭവം ചികിത്സാപിഴവെന്ന് ബന്ധുക്കൾ. മാന്തുരുത്തി ഐന്തിക്കൽ ആതിര ബാബു ( 30 ) വാണ് മരിച്ചത്.
ജില്ലാ ആശുപത്രിയിൽ സിസേറിയനെ തുടർന്ന് അണു ബാധയേറ്റ യുവതി 6 മാസമായി മെഡിക്കൽ കോളേജിന്റെ ചികിത്സയിലായിരുന്നു. വീട്ടിൽവെച്ച് രോഗം തീവ്രമായതിനെത്തുടർന്ന് ഇന്ന് പുലർച്ചെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . മൃതദേഹം ഇപ്പോൾ പാമ്പാടി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആതിരയുടെ മരണം ചികിത്സ പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് തയ്യാറാക്കാൻ കറുകച്ചാൽ പോലീസ് ഇതുവരെ എത്തിയില്ലെന്ന് ബന്ധുക്കൾക്ക് പരാതി
Third Eye News Live
0