
യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കോഴിക്കോട്: യുവതിയെ ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നാദാപുരം തൂണേരി കോടഞ്ചേരിയിലാണ് സംഭവം. വളയം നിറവുമ്മൽ സ്വദേശിനിയും അശ്വതി (25) ആണ് മരിച്ചത്. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയാണ് മരിച്ച അശ്വതി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയൽവാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് അദ്ദേഹം ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നാദാപുരം പൊലീസ് എത്തി തുടർനടപടികൾ നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. മകൻ: നൈനിക്.
Third Eye News Live
0