
കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; 22 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 31 വീടുകൾക്ക് നാശനഷ്ടം
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 22 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കോട്ടയം താലൂക്ക് – 14, ചങ്ങനാശേരി താലൂക്ക് – 4, മീനച്ചിൽ – 3 കാഞ്ഞിരപ്പള്ളി – ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 83 കുടുംബങ്ങളിലെ 284 പേർ വിവിധ ക്യാമ്പുകളിലുണ്ട്. ഇതിൽ 107 പുരുഷന്മാരും 124 സ്ത്രീകളും 53 കുട്ടികളുമാണുള്ളത്.
മഴയിൽ ജില്ലയിൽ 31 വീടുകൾക്ക് നാശനഷ്ടം. ജൂൺ ഒന്നു മുതലുള്ള കണക്ക് പ്രകാരം 30 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും നശിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി (ജൂലൈ 4,5) 28 വീടുകൾക്കാണ് നാശം സംഭവിച്ചിട്ടുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0