
മണിപ്പൂർ ജനതയ്ക്ക് ഐക്യ ദാർഢ്യം; ചങ്ങനാശ്ശേരി മുനിസിപ്പൽ ജംങ്ഷനിൽ ഏകദിന ഉപവാസ സമരം നടത്തി കൊടിക്കുന്നിൽ സുരേഷ് എം പി ; മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എം പി ആവശ്യപ്പെട്ടു; വീഡിയോ കാണാം
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി; മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എം പി ചങ്ങനാശ്ശേരി മുനിസിപ്പൽ ജങ്ഷനിൽ ഏക ദിന ഉപവാസ സമരം നടത്തി. ചങ്ങനാശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമരം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ രണ്ടുമാസമായി മണിപ്പുരിൽ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും ദേവാലയങ്ങളും ക്രൈസ്തവ സ്ഥാപനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന സംഭവത്തിൽ എം പി പ്രതിഷേധിച്ചു. മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട ണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എം പി ഏകദിന ഉപവാസ സമരം നടത്തിയത്.
യു ഡി എഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്കു ഉപരിയായി മനുഷ്യജീവന് വിലകൽപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ സമാധാനവും, സഹവർത്തിത്വവും പുലരുന്നതിനുവേണ്ടി നടപടികൾ സ്വീകരിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ചത് പ്രധാനപ്പെട്ടതാണ്. കേന്ദ്ര സർക്കാരും മണിപ്പൂർ സർക്കാരും ഉത്തരകദിത്വങ്ങളോട് നീതി പുലർത്തണമെന്നും പെരുന്തോട്ടം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു ഡി എഫ് കൺവീനർ എം എം ഹസൻ, മുൻ മന്ത്രി കെ സി ജോസഫ്, ഫ്രാൻസീംസ് ജോർജ്, നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ് സുധ കുര്യൻ, സജി മഞ്ഞക്കടമ്പൻ തുടങ്ങി യു ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കളും മതസാമുദായിക സാംസ്കാരിക നേതാക്കളും ഉപവാസ സമരത്തിൽ പങ്കെടുത്തു .