
സ്വന്തം ലേഖിക
ചെന്നൈ: വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യിലെ ഗാനത്തിനെതിരെ പരാതി.
വിജയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ ‘നാ റെഡി’ എന്ന ഗാനത്തിനെതിരെയാണ് പരാതി. അനിരുദ്ധാണ് ഗാനത്തിന് സംഗീതം നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാനം മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടിയാണ് പരാതി. കൊരുക്കുപ്പേട്ട സ്വദേശി സെല്‍വമാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണെന്നതാണ് പ്രത്യേകത. രണ്ടായിരത്തോളം വരുന്ന നര്‍ത്തകര്‍ക്കൊപ്പം വിജയ് നൃത്തം ചെയ്യുന്നു എന്ന പ്രത്യേകത ഈ ഗാനത്തിനുണ്ട്.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ലിയോ.



