
സ്വന്തം ലേഖിക
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
ഒഡീഷ സ്വദേശി അവയ ബറോയാണ് മരിച്ചത്. ഇയാളുടെ ബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംഗല്‍ തട്ടത്തിന് സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അവയബറോ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്തമുക്ക് അര്‍ബൻ ബാങ്കിന് സമീപത്താണ് അവയ ബറോയെ തലയില്‍ നിന്ന് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവയ ബറോയുടെ സഹോദരീ ഭര്‍ത്താവ് മനോജ് കുമാര്‍ നായകാണ് പൊലീസിന്റെ പിടിയിലായത്. സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി.
കഴിഞ്ഞദിവസം താമസസ്ഥലത്ത് വച്ച് ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. തുടര്‍ന്ന് ബംഗളൂരുവില്‍ പോവുകയാണെന്ന് പറഞ്ഞ് അവയ ബറോ രാത്രിയില്‍ താമസസ്ഥലത്ത് നിന്നിറങ്ങി.
അവയ ബറോയെ മനോജ് കുമാര്‍ പിന്തുടര്ന്നു. മനോജിന് അവയ ബറോ അയ്യായിരം രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്.



