video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeCrimeവ്യാജരേഖ കേസ്; കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച്‌ കോടതി; പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍...

വ്യാജരേഖ കേസ്; കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച്‌ കോടതി; പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം

Spread the love

സ്വന്തം ലേഖിക

മണ്ണാര്‍ക്കാട്: വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്‌എഫ്‌ഐ നേതാവ് കെ വിദ്യയ്ക്ക് ജാമ്യം.

മണ്ണാര്‍ക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ഒരു കാരണവശാലും കേരളം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം.
വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരാവശ്യവും തനിക്കില്ലെന്നും പിജിയ്ക്ക് റാങ്ക് നേടിയാണ് വിജയിച്ചതെന്നുമാണ് കെ വിദ്യ കോടതിയില്‍ അറിയിച്ചത്.

താനൊരു സ്ത്രീയാണെന്നതും ആരോഗ്യവും വയസും പരിഗണിച്ച്‌ ജാമ്യം നല്‍കണമെന്നും വിദ്യ കോടതിയോട് അപേക്ഷിച്ചു.

പൊലീസ് കസ്റ്റഡിയില്‍ ബുദ്ധിമുട്ട് ഇല്ലായിരുന്നു. അറസ്റ്റ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ്. ആരോഗ്യ സ്ഥിതി മോശമാണ്. കേസില്‍ ഹാജരാകാൻ പൊലീസ് നോട്ടീസ് നല്‍കിയില്ല.

എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കൃത്യമായി പൊലീസ് പറഞ്ഞില്ലെന്നും വിദ്യ ആരോപിച്ചു. തങ്ങള്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കാം. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും.

റിക്കവറിയ്ക്കുവേണ്ടി വീണ്ടും കസ്റ്റഡിയില്‍ വിടരുത്. പാസ്‌പോര്‍ട്ട് ഹാജരാക്കാം. ഒളിവില്‍ പോവില്ല. തന്നെ വീണ്ടും മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഇട്ടുകൊടുക്കരുതെന്നും വിദ്യ വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments