video
play-sharp-fill

അവിവാഹിതയാണ്….! ആ പരിഗണന നല്‍കണം: നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മുന്‍കൂര്‍ ജാമ്യത്തിനായി കെ വിദ്യ

അവിവാഹിതയാണ്….! ആ പരിഗണന നല്‍കണം: നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മുന്‍കൂര്‍ ജാമ്യത്തിനായി കെ വിദ്യ

Spread the love

സ്വന്തം ലേഖിക

നീലേശ്വരം: വ്യാജ രേഖ കേസില്‍ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മുൻകൂര്‍ ജാമ്യാപേക്ഷയുമായി മുൻ എസ്‌എഫ്‌ഐ നേതാവ് കെ.വിദ്യ.

കാസര്‍കോട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യ ഹര്‍ജി ഈ മാസം 24 ന് കോടതി പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിവാഹിതയാണ്. ആ പരിഗണന നല്‍കണമെന്നും വിദ്യ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്.

അതേസമയം, അട്ടപ്പാടി കോളേജില്‍ വ്യാജ രേഖ ചമച്ചെന്ന കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹര്‍ജി.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.

കൂടാതെ പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കുമെന്നും ഹര്‍ജിയിലുണ്ടായിരുന്നു. ജൂണ്‍ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനഞ്ച് ദിവസമായി വിദ്യ ഒളിവിലാണ്.