
എറണാകുളത്ത് ഷൂസ് കടയുടെ മറവിൽ വിൽപന നടത്തുവാനെത്തിച്ച എംഡിഎംഎയുമായി കൊല്ലം സ്വദേശി പിടിയിൽ; വാളയാർ ചെക്ക്പോസ്റ്റിൽ എയർ ബസിൽ കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്
സ്വന്തം ലേഖകൻ
പാലക്കാട്: വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ എയർ ബസിൽ നിന്നും എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ബസ് യാത്രക്കാരനായ കൊല്ലം ഇരവിപുരം സ്വദേശി അനസ് അറസ്റ്റിൽ.
വേളാങ്കണ്ണിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ നിഷാന്തും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. അനസ് നിലവിൽ എറണാകുളം എളമക്കര സലിം റെസിഡൻസിയിൽ ആണ് താമസിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് ഷൂസ് വിൽപ്പനയുടെ മറവിൽ ഇയാൾ രാസ ലഹരി മരുന്നുകളാണ് വിറ്റുകൊണ്ടിരുന്നത്. അതിനായാണ് ഇയാൾ ഇത്രയും വലിയ അളവിൽ എംഡിഎംഎ കൊണ്ടുവന്നത്.അതിനായാണ് ഇയാൾ ഇത്രയും വലിയ അളവിൽ എംഡിഎംഎ കൊണ്ടുവന്നത്.
പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർ പി കെ ഷിബു, സിഇഒമാരായ കണ്ണൻ ആർ, ബിജു ലാൽ കെ, സുബീഷ് വി എന്നിവർ ഉണ്ടായിരുന്നു. ആലപ്പുഴ എക്സൈസ് ആന്റി നർക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിൽ 18 ഗ്രാം എംഡിഎംഎ പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. പ്രതി മുഹമ്മദ് ഷമീർ മത്സ്യ ലോറിയിൽ ഡ്രൈവറാണ്. മത്സ്യ വ്യാപാരത്തിന്റെ മറവിൽ ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എത്തിച്ച് മത്സ്യത്തൊഴിലാളികൾക്ക് ഇയാൾ വിൽപ്പന നടത്തുന്നുണ്ടായിരുന്നു.