video
play-sharp-fill

ഇടവിട്ട മഴയില്‍ വ്യാപകമായി ജീവനെടുക്കുന്ന ഡെങ്കി അടക്കമുള്ള പനികള്‍; കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡെങ്കിപ്പനി; ഈ കാര്യങ്ങളിൽ ഓരോരുത്തരും കനത്ത ജാഗ്രത പുലര്‍ത്തുക

ഇടവിട്ട മഴയില്‍ വ്യാപകമായി ജീവനെടുക്കുന്ന ഡെങ്കി അടക്കമുള്ള പനികള്‍; കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡെങ്കിപ്പനി; ഈ കാര്യങ്ങളിൽ ഓരോരുത്തരും കനത്ത ജാഗ്രത പുലര്‍ത്തുക

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇടവിട്ട് മഴപെയ്യുകയും കൊതുക്, എലി തുടങ്ങിയവയുടെ ശല്യം രൂക്ഷമാകുകയും ചെയ്തതോടെ ഡെങ്കി, ടൈഫോയ്ഡ്, എലിപ്പനി, എച്ച്‌ വണ്‍ എൻ വണ്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരുന്നു.

ഡെങ്കിപ്പനിയാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോര്‍ട്ട് ചെയ്തതിന്റെ മൂന്നിരട്ടി സ്ഥിരീകരിക്കാത്ത ഡെങ്കിപ്പനിയാണ്. എലിപ്പനിയും കൂടുന്നുണ്ട്. എലിപ്പനിക്ക് വിദഗ്ദ്ധ ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ വന്നാല്‍ മരണം വരെ സംഭവിക്കാം. പേശിവേദനയും, പനിയും വരികയാണെങ്കില്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം.

മലിനജലവുമായോ മാലിന്യം നിറഞ്ഞ മറ്റു സാഹചര്യങ്ങളുമായോ ഇടപഴകിയിട്ടുണ്ടെങ്കില്‍ അത് ഡോക്ടറെ അറിയിച്ചെങ്കില്‍ മാത്രമേ എലിപ്പനിക്ക് ചികിത്സ വേണമോയെന്ന് നിശ്ചയിക്കാനാകൂ. കുടിവെള്ളത്തില്‍ കൂടിയോ ആഹാരസാധനങ്ങളില്‍
കൂടിയോ രോഗാണുക്കള്‍ ശരീരത്തിലെത്തി ഉണ്ടാകുന്ന ടൈഫോയ്ഡ് ബാധയുമുണ്ട്.

ആന്റിബയോട്ടിക്കുകള്‍ വഴി പൂര്‍ണമായി ചികിത്സിച്ച്‌ ഭേദമാക്കാവുന്ന രോഗമാണിത്. വായുവില്‍ കൂടി പകരുന്ന വൈറല്‍ രോഗമായ എച്ച്‌ വണ്‍ എൻ വണ്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ തുടങ്ങിയവരില്‍ ഗുരുതരമാകാം.

ലക്ഷണങ്ങള്‍:

എച്ച്‌ വണ്‍ എൻ വണ്‍: പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം

ടൈഫോയ്ഡ്: ക്ഷീണം, വിശപ്പില്ലായ്മ, നീണ്ടുനില്‍ക്കുന്ന പനി, വയറിളക്കം

എലിപ്പനി: പേശിവേദന, പനി

ശ്രദ്ധിക്കാൻ:

•മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ, അടക്കമുളള ജലജന്യ രോഗങ്ങള്‍ക്കും സാദ്ധ്യത

•കുടിക്കുന്ന ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം.

•പാചകം ചെയ്യുന്നതിനു മുൻപും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകണം.

•പുറത്തുനിന്നും ആഹാരം കഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം.

•തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാൻ ഉപയോഗിക്കുക.