video
play-sharp-fill

ഡിജിപി അനിൽകാന്തിനു  ശേഷം ഇനിയാര് ? പുതിയ പൊലീസ് മേധാവിയെ കണ്ടെത്താൻ നാളെ ഡൽഹിയിൽ യോഗം ചേരും: പട്ടികയിൽ എട്ട് ഐപിഎസുകാർ; ഡിജിപിമാരായ നിതിൻ അഗർവാൾ, പത്മകുമാർ, ,ഷെയ്ക്ക് ദർവേസ് സാഹിബ്   ആദ്യ മൂന്നുപേർ

ഡിജിപി അനിൽകാന്തിനു ശേഷം ഇനിയാര് ? പുതിയ പൊലീസ് മേധാവിയെ കണ്ടെത്താൻ നാളെ ഡൽഹിയിൽ യോഗം ചേരും: പട്ടികയിൽ എട്ട് ഐപിഎസുകാർ; ഡിജിപിമാരായ നിതിൻ അഗർവാൾ, പത്മകുമാർ, ,ഷെയ്ക്ക് ദർവേസ് സാഹിബ് ആദ്യ മൂന്നുപേർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡിജിപി അനിൽകാന്തിന് പകരം കേരളത്തിന്റെ പുതിയ പൊലീസ് മേധാവി ആര്? അനിൽകാന്തിന് പകരക്കാരനെ കണ്ടെത്താനുള്ള യോഗം നാളെ ഡൽഹിയിൽ ചേരും. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ എട്ട് ഐപിഎസുകാരാണ് ഇടംപിടിച്ചിരിക്കുന്നത്.

ഡിജിപിമാരായ നിതിൻ അഗർവാൾ, പത്മകുമാർ, ,ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരാണ് അനിൽ കാന്തിന്റെ പകരക്കാരനു വേണ്ടിയുള്ള പട്ടികയിലെ ആദ്യ മൂന്നുപേർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണക്കൂകട്ടലുകളെല്ലാം തെറ്റിച്ചാണ് ലോക്നാഥ് ബെഹ്‌റക്കു ശേഷം സംസ്ഥാന പൊലിസ് മേധാവിയായി അനിൽകാന്ത് എത്തിയത്. 6 മാസം സർവ്വീസ് ബാക്കി നിൽക്കേ ചുമതലയേറ്റ അനിൽകാന്തിന് പിന്നീട് രണ്ടു വർഷം കൂടി സർവീസ് നീട്ടി നൽകുക ആയിരുന്നു.

യുപിഎസ്‌സി ചെയർമാൻ, കേന്ദ്രസർക്കാർ പ്രതിനിധി, ഐബി ജോയിന്റ് ഡയറക്ടർ, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ പാനൽ തയ്യാറാക്കുക.

നാലാമതുള്ള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. അദ്ദേഹവും കേരളത്തിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ സഞ്ജീവ് കുമാർ പട്‌ജോഷിയുടെ പേര് സമിതിക്ക് പരിഗണിക്കാം.ജയിൽമേധാവി കെ.പത്കുമാർ, ഫയർഫോഴ്‌സ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾ അടുത്ത പൊലിസ് മേധാവിയാകാനാണ് കൂടുതൽ സാധ്യത.

രണ്ടുപേർക്കും രണ്ടു വർഷം സർവ്വീസും ബാക്കിയുണ്ട്. 2 ഉദ്യോഗസ്ഥരുടെയും സർവ്വീസ് – ജീവിത റിപ്പോർട്ടുകളിലും പ്രശ്‌നങ്ങളില്ലാത്തിനാൽ കേന്ദ്രമയക്കുന്ന മൂന്നുപേരിൽ രണ്ടുപേരും ഉൾപ്പെടും എന്ന് ഉറപ്പാണ്. ഇവരിലാരെങ്കിലും ഡിജിപി സ്ഥാനത്തേക്ക് വരാനാണ് കൂടുതൽ സാധ്യത.