play-sharp-fill
മൂന്നാർ കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുന്ന ഉദ്ധ്യോഗസ്ഥരോട് പ്രതികാര  നടപടിയുമായി സർക്കാർ

മൂന്നാർ കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുന്ന ഉദ്ധ്യോഗസ്ഥരോട് പ്രതികാര നടപടിയുമായി സർക്കാർ

സ്വന്തം ലേഖകൻ

ഇടുക്കി: അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുന്നത് കൊണ്ട് സബ്കളക്ടർ കസേര ഉദ്ധ്യോഗസ്ഥർക്ക് വെല്ലുവിളിയാകുന്നു. ദേവികുളത്ത് കൈയ്യേറ്റങ്ങൾക്കും അനധിക്യത നിർമ്മാണങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ച നാല് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെയടക്കം ചീത്തവിളി കേൾക്കേണ്ടിവന്നു. നിരന്തരം രാഷ്ട്രീയസമ്മർദ്ദത്തിനടിമപ്പെട്ടും അധിക്ഷേപത്തിനും ഇരയാവുകയാണ് ദേവികുളത്തെ സബ് കളക്ടർമാർ.

കഴിഞ്ഞ ദിവസം എഎൽഎയുടെ പരസ്യ അധിക്ഷേപത്തിനിരയായ ദേവികുളം സബ് കളക്ടർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് പരാതി നൽകിതോടെ ദേവികുളം സബ് കളക്ടർമാരും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള പോര് മുറുകുകയാണ്. മുഖം നോക്കാതെ നടപടിയുക്കുന്നതുകൊണ്ടാണ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളുടെയും നേതാക്കളുടെയും കണ്ണിലെ കരടാവുന്നത്. 2015 മുതലാണ് ദേവികുളത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള പോര് തുടങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർഡിഒയുടെ ചുമതലയുണ്ടായിരുന്ന സബിൻ സമീദാണ് ആദ്യം രാഷ്ട്രീയക്കാർക്ക് കണ്ണിലെ കരടായത്. കക്കൂസ് മാലിന്യം സ്‌കൂൾ പരിസരത്തേയ്ക്ക് ഒഴിക്കിയതിന്റെ പേരിൽ അഞ്ച് റിസോർട്ടുകളുടെ പ്രവർത്തനാനുമതി നിഷേധിച്ചതും പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ 52 റിസോർട്ടുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതോടെയുമാണ് ഉദ്യോഗസ്ഥനെതിരെ രാഷ്ട്രീയക്കാർ തിരിയാൻ കാരണം.

രാഷ്ട്രീയ സമ്മർദ്ദത്തിനടിമപ്പെടാതെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയിൽ ഉദ്യോഗസ്ഥനെ മാറ്റുവാനുള്ള നീക്കം സിപിഎമ്മുകാർ ശക്തമാക്കി. ഇതിനിയിൽ മാട്ടുപ്പെട്ടി റോഡിലെ അനധിക്യത ഇരുനില കെട്ടിടം അദ്ദേഹം പൊളിച്ചുനീക്കി. ഇതോടെ സബിൻ സമീദിനെ മൂന്നാറിൽ നിന്നും സ്ഥലം മാറ്റി. പകരക്കാരനായി എത്തിയ സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെയും പ്രകൃതി നശിപ്പിച്ച് നടത്തുന്ന നിർമ്മാണങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ റിസോർട്ട് മാഫിയയുടെ നോട്ടപ്പുള്ളിയാവുകയും അദ്ദേഹത്തെ വെല്ലുവിളിച്ച് ഭരണകക്ഷിയിലെ മന്ത്രിയടക്കം രംഗത്തെത്തുകയും ചെയ്തു.

തലയ്ക്ക് സ്ഥിരതയില്ലാത്തവനാണ് ശ്രീറാമെന്നും അവനൊക്കെ ആരാണ് ഐഎഎസ് നൽകിയതെന്നും എംഎൽഎ പത്രസമ്മേളനത്തിൽ അവഹേളിച്ചു. സബ് കളക്ടർ പങ്കെടുക്കുന്ന പരുപാടികളിൽ നിന്നും അദ്ദേഹം മാറിനിൽക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന് തന്നെ തലവേദനയായി മാറിയ ഉദ്ധ്യോഗസ്ഥ- രാഷ്ട്രീയ പോരിനൊടുവിൽ എംപ്ലോയ്‌മെന്റ് ഡയറക്ടറാക്കി സ്ഥാനമാറ്റം നൽകി ദേവികുളത്തു നിന്നും പിഴുതെറിഞ്ഞു.

നടപടികൾ കടലാസിലൂടെ സ്വീകരിച്ച വിആർ പ്രേംകുമാറാണ് പിൻഗാമിയായി പിന്നെ എത്തിയത്. ഇദ്ദേഹത്തിന് ശക്തമായ നടപടികളുമായി മുൻമ്പോട്ട് പോകാൻ ഏറെ നാൾ കഴിഞ്ഞില്ല. കോപ്പിയടിച്ച് പരീക്ഷ പാസായാണ് വി ആർ പ്രേംകുമാർ കളക്ടറായതെന്ന സിപിഎം മന്ത്രിയുടെ പരാമർശം ഏറെ വിവാദൾക്ക് കാരണമായി. ഇദ്ദേഹത്തെ ശബരിമലിയിലേക്ക് സ്ഥലം മാറ്റിയതോടെയാണ് വനിതയായ രേണുരാജ് ചുമതല ഏൽക്കുന്നത്. മൂന്നാറിലെ ഭൂമി വിഷയങ്ങളിൽ അനുകൂല നടപടികൾ സ്വീകരിച്ച സബ്കളക്ടറാണ് രേണുരാജ്. എന്നാൽ പുഴയോരം കൈയ്യേറിയതോടെയാണ് രേണുരാജ് ശക്തമായ നടപടികൾ സ്വീകരിച്ചത്. പ്രളയത്തിൽ വെള്ളം കേറിയ പുഴയോരത്ത് പഞ്ചായത്ത് എൻഒസിയില്ലാതെ മൂന്നുനില കെട്ടിടം നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. ഇതോടെ ഇവരുടെ നിലനിൽപ്പും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.