വാക്സിനെടുത്തിട്ടും പേവിഷബാധ വീണ്ടും ജീവനെടുത്തു; കാട്ടുപൂച്ചയുടെ കടിയേറ്റയാള്‍ മരിച്ചു
സ്വന്തം ലേഖിക
കൊല്ലം: പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ മൂലം സംസ്ഥാനത്ത് വീണ്ടും മരണം.
കാട്ടുപൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടാപ്പിംഗ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്ത് കഴിഞ്ഞ മാസം 22-നാണ് കാട്ടുപൂച്ചയുടെ കടിയേറ്റത്.
പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഈ മാസം 12-ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി.
എന്നാല്‍ 14-ന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പാലോട് എസ്‌ഐഎഡിയിലേയ്ക്ക് അയച്ച സാമ്പിളില്‍ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
Third Eye News Live
0