video
play-sharp-fill

വിദ്യയുടെ വ്യാജരേഖ കേസ്: മഹാരാജാസില്‍ നീലേശ്വരം പൊലീസെത്തി; കോളേജ് സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു

വിദ്യയുടെ വ്യാജരേഖ കേസ്: മഹാരാജാസില്‍ നീലേശ്വരം പൊലീസെത്തി; കോളേജ് സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു

Spread the love

സ്വന്തം ലേഖിക

കൊച്ചി: മുൻ എസ് എഫ് ഐ നേതാവ് കെ. വിദ്യ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. മഹാരാജാസ് കോളേജില്‍ നിന്ന് നല്‍കുന്ന എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റിന്റെ ഫോര്‍മാറ്റും പൊലീസ് ശേഖരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യക്കായി വിശദമായി അന്വേഷണം നടക്കുന്നതായി സിഐ പ്രേം സദൻ വ്യക്തമാക്കി. കരിന്തളം സര്‍ക്കാര്‍ കോളേജില്‍ നേരത്തെ കെ വിദ്യ അധ്യാപനം നടത്തിയിരുന്നു.

ഇതിനായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പ്രിൻസിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതിനിടെ, മഹാരാജാസ് കോളേജ് വ്യാജരേഖാ കേസില്‍ കുറ്റാരോപിതയായ കെ. വിദ്യക്കും എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്കും എതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി.