
മോൻസൻ മാവുങ്കൽ കേസ്; മുൻ ഡിഐജി സുരേന്ദ്രനും, ഐ ജി ലക്ഷ്മണയും പ്രതികൾ; സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നു; വഞ്ചനാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
സ്വന്തം ലേഖകൻ
കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ മുൻ ഡിഐജി സുരേന്ദ്രനും, ഐ ജി ലക്ഷ്മണയും പ്രതികൾ. ഇവർക്കെതിരെ ക്രൈംബ്രാഞ്ച് വഞ്ചനാ കുറ്റം ചുമത്തി.
മോൻസൻ്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ വഞ്ചാനാക്കേസിൽ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. മോൻസൻ മാവുങ്കലിന്റെ പക്കൽ നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. നാളെയാണ് സുധാകരനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്.
മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇന്നലെയാണ് പ്രതി ചേർത്തത്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ്