video
play-sharp-fill

പത്തനംതിട്ട അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

പത്തനംതിട്ട അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: അടൂരില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൊല്ലം പാവുമ്പ സ്വദേശി സൂരജാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ബൈപ്പാസ് റോഡില്‍ ഡയാന ഹോട്ടലിന്റെ മുന്‍വശത്ത് രാത്രി പതിനൊന്നരയ്ക്ക് ശേഷമായിരുന്നു അപകടം.

അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്കു പോയ ട്രെയിലറും എതിര്‍ദിശയിലെത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. കൊട്ടാരക്കര ഭാഗത്തു നിന്ന് അടൂരിലേക്കു വന്ന ലോറിയുടെ ഡ്രൈവറായിരുന്നു സൂരജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അടൂരിലെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ആനന്ദ് എന്നയാൾ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.