ആലുവയിൽ ആൽമരം വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം; കൂട്ടുകാരുമായി ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആൽമര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലുവ: ഫുട്ബോൾ കളിക്കുന്നതിനിടെ ആല്‍മരം വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നാം ക്ലാസ് വിദ്യാർഥിയായ കാരോട്ടുപറമ്പിൽ അഭിനവ് കൃഷ്ണ (8) ആണ് മരിച്ചത്.

മരം വീണതുകണ്ട് എത്തിയ നാട്ടുകാർ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷമാണ് അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഭിനവിനെ മരത്തിനടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തലക്ക് പരിക്കേറ്റ അഭിനവ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയോടെയായിരുന്നു അപകടം. ഫുട്ബോൾ കളിക്കുന്നതിനിടെ ക്ഷേത്ര വളപ്പിലെ ആൽമര കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു.