Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഷോളയൂര്‍: തമിഴ്‌നാട്ടില്‍ അരിക്കൊമ്പൻ ആരോഗ്യവാനായി ഇരിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന മങ്ങക്കൊമ്പന്റെ വാര്‍ത്തകളാണ് ഷോളയൂരില്‍ നിന്നും പുറത്തുവരുന്നത്.

നേരമൊന്നു ഇരുട്ടിയാല്‍ പിന്നെ പുലരുന്നത് വരെ നാട്ടിലെ മാവുകളാണ് കക്ഷിയുടെ ലക്ഷ്യം. വീണ മാങ്ങയും കുലുക്കി വീഴ്ത്തിയതുമെല്ലാം അകത്താക്കി ചിറ്റൂര്‍ മിനര്‍വയില്‍ വിളയാടുകയാണ് മാങ്ങകൊമ്പൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും വനം ദ്രുതപ്രതികരണ സംഘവും ചേര്‍ന്നു നിരന്തരം ആനയെ തുരത്താനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാല്‍, നില്‍ക്കുന്നിടത്തു നിന്നു 100 മീറ്ററില്‍ കൂടുതല്‍ പിൻവാങ്ങാൻ കൊമ്പൻ തയാറല്ല.

വല്ലാതെ പ്രകോപിപ്പിച്ചാല്‍ കൊമ്പും തലയും കുലുക്കി പാറപോലെ ഒറ്റ നില്‍പ്പാണ്. മാങ്ങയുടെ മണം പിടിച്ചു സ്വകാര്യ പറമ്പുകളിലും എവിഐപി വക സ്ഥലത്തും കറങ്ങി നടക്കുന്ന മാങ്ങാക്കൊമ്പനെ ഭയന്ന് പുറത്തിറങ്ങാൻ ഭയമാണെന്നു നാട്ടുകാര്‍ പറയുന്നു.