
നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ല; പൊലീസ് ഗെസ്റ്റ് ഹൗസില്‍ മദ്യപിച്ചെത്തി സി.ഐയെ കൈയ്യേറ്റം ചെയ്തു; സിവിൽ പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
തൃശൂർ: നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞാ സി ഐയെ മർദ്ദിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ. തൃശൂര്‍ സിറ്റി ഗുരുവായൂര്‍ ടെമ്പിൾ സ്റ്റേഷന് സി.ഐ പ്രേമനന്ദകൃഷ്ണനു നേരെ കൈയേറ്റം നടത്തിയ സിവിൽ പൊലീസ് ഓഫിസർ സി.പി.ഒ ടി. മഹേഷിനെയാണ് കമീഷണർ സസ്പെൻഡ് ചെയ്തത്.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗണ്‍മാനായിരുന്ന മഹേഷ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.ഐ താമസിക്കുന്ന ഗുരുവായൂര്‍ ഗെസ്റ്റ് ഹൗസില്‍ മദ്യപിച്ചെത്തിയ മഹേഷ് അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ സി.ഐയെ ആക്രമിച്ചത്.
നേരത്തേ വടക്കേക്കാട് സ്റ്റേഷനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ടെമ്പ്ള്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കമീഷണർ അവധിയിലായിരുന്നതിനാലാണ് നടപടി വൈകിയത്.