
ആലപ്പുഴ കുട്ടനാട്ടിൽ കൊടിക്കുന്നേൽ സുരേഷ് എംപി നേതൃത്വം നല്കിയ കർഷക സംഘടനകളുടെ മാർച്ചിൽ സംഘർഷം; സംഭരിച്ച നെല്ലിന്റ വില നല്കാത്തതിന്റെ പേരിൽ താലുക്ക് ഓഫിസിന് മുന്നിൽ പിച്ചതെണ്ടി പ്രതിഷേധിച്ച് നെൽകർഷകർ; പ്രകോപനമില്ലാതെ പൊലീസ് ലാത്തി വീശി
സ്വന്തം ലേഖകൻ
ആലപ്പുഴ: കുട്ടനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇതോടെ പ്രതിഷേധക്കാർ എംസി റോഡ് ഉപരോധിച്ചു.
മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവർ പങ്കെടുക്കുന്ന അദാലത്ത് നടക്കുന്ന താലൂക്ക് ഓഫീസിലേക്കാണ് പ്രതിഷേധമാർച്ച് നടത്തിയത്. കൊടിക്കുന്നേൽ സുരേഷ് എംപിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്‍റെ കുടിശിക തുക സർക്കാർ ഇതുവരെയും നൽകിയില്ലെന്നാരോപിച്ചാണ് പ്രതിഷേധം. നാലുമാസം മുമ്പാണ് കുട്ടനാട്ടിലെ കർഷകരിൽ നിന്നും സർക്കാർ നെല്ല് സംഭരിച്ചത്.
700 കോടി രൂപ കുടിശികയാണെന്നും പണം നൽകാത്തതിനാൽ കർഷകരെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
Third Eye News Live
0