video
play-sharp-fill

‘എഴുതാത്ത പരീക്ഷ ജയിപ്പിക്കാന്‍ ആര്‍ക്കും ചുമതല കൊടുത്തിട്ടില്ല; അതിന്റെ ആവശ്യമില്ല’; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച്‌ പി എം ആര്‍ഷോ

‘എഴുതാത്ത പരീക്ഷ ജയിപ്പിക്കാന്‍ ആര്‍ക്കും ചുമതല കൊടുത്തിട്ടില്ല; അതിന്റെ ആവശ്യമില്ല’; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച്‌ പി എം ആര്‍ഷോ

Spread the love

സ്വന്തം ലേഖിക

കൊച്ചി: എഴുതാത്ത പരീക്ഷ ജയിച്ചതായി കാണിക്കുന്ന മാര്‍ക്ക് ലിസ്റ്റ് വിവാദമായതിനു പിന്നാലെ പ്രതികരണവുമായി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ പി എം ആര്‍ഷോ.

എം എ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷ പോലും താൻ എഴുതിയിട്ടില്ലെന്ന് ആര്‍ഷോ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാദ്ധ്യമത്തോടാണ് ആര്‍ഷോ ഇക്കാര്യം വ്യക്തമാക്കിയത്.

‘പരീക്ഷ നടന്ന ദിവസങ്ങളില്‍ എറണാകുളത്ത് ഉണ്ടായിരുന്നില്ല. കേസ് മൂലം ജില്ലയില്‍ പ്രവേശിക്കാൻ സാധിക്കുമായിരുന്നില്ല. പാസായെന്ന ഫലം എങ്ങനെ വന്നുവെന്നറിയില്ല. ഫലം കണ്ടിട്ടില്ല. എഴുതാത്ത പരീക്ഷ വിജയിപ്പിക്കേണ്ട ചുമതല ഏരെയും ഏല്‍പ്പിച്ചിട്ടില്ല. അങ്ങനെ വിജയിക്കേണ്ട ആവശ്യമില്ല.

സംഭവിച്ചത് സാങ്കേതിക പിഴവാണോ അതോ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കണം’- ആര്‍ഷോ പറഞ്ഞു.