video
play-sharp-fill

റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി; കാസർകോട് ട്രെയിൻ ഗതാഗതം തടസപ്പെട്ടു; മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് കുടുങ്ങിയത്

റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി; കാസർകോട് ട്രെയിൻ ഗതാഗതം തടസപ്പെട്ടു; മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് കുടുങ്ങിയത്

Spread the love

സ്വന്തം ലേഖകൻ

കാസർകോട്: ചിത്താരയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്ടർ മാറ്റാനായി റെയിൽവേ പൊലീസും, സാങ്കേതിക വിഭാഗവും ശ്രമം തുടരുകയാണ്. ഇന്ന് രാത്രി 8:30 ഓടു കൂടിയാണ് സംഭവം.

കാഞ്ഞങ്ങാട് ചിത്താരിക്കടുത്താണ് സംഭവം. ട്രാക്കിന്റെ മറുവശത്ത് വയലാണ്. ഈ വയലിന്റെ ആവശ്യത്തിനായി എത്തിച്ചതാണ് ട്രാക്ടർ. തൊട്ടപ്പുറത്ത് 500 മീറ്റർ അകലെ വാഹനങ്ങൾക്കുൾപ്പെടെ കടന്നുപോകാനുള്ള റെയിൽവേ ക്രോസിംഗുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലൂടെ കടന്നുപോകുന്നതിന് പകരം എളുപ്പത്തിൽ മറുവശത്തേക്ക് എത്താൻ ശ്രമിച്ചതാണ് ട്രാക്ടർ ട്രാക്കിൽ കുടുങ്ങാൻ കാരണം. മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് കുടുങ്ങിയത്.