മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; എരുമേലി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി ടൗണ്‍ ഭാഗത്ത് ആറ്റാത്തറയിൽ വീട്ടിൽ മുനീർ (32) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് എരുമേലി കൊരട്ടി കെ.ടി.ഡി.സി ഭാഗത്ത് വെച്ച് ബൈക്കിൽ ഇരുന്ന്‍ സുഹൃത്തുമായി സംസാരിക്കുകയായിരുന്ന എരുമേലി വലിയമ്പലം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു.

ഇയാളും യുവാവും തമ്മിൽ മുൻപ് ഉണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചത്.

പരാതിയെ തുടര്‍ന്നു എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ ഡി, എസ്.ഐ മാരായ ജയപ്രസാദ്, രാജേഷ്,സുഭാഷ്, എ.എസ്.ഐ ബെന്നി ജേക്കബ്, സി.പി.ഓ മാരായ സിജി കുട്ടപ്പൻ, ജിഷാദ് പി സലീം എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.