
നടൻ ആശിഷ് വിദ്യാര്‍ഥിക്ക് രണ്ടാം വിവാഹം..!! വധു അസം സ്വദേശിനി രുപാലി ബറുവ; പ്രായം ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകൻ
നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. 60ാം വയസിലെ താരത്തിന്റെ രണ്ടാം വിവാഹമാണ്.
കൊൽക്കത്തയിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ആശിഷ് വിദ്യാർഥിയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രീം നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു ആശിഷ് വിദ്യാർഥിയുടെ വേഷം. വെള്ള സാരിയാണ് രുപാലി ധരിച്ചിരുന്നത്. ജീവിതത്തിലെ ഈ ഘട്ടത്തില്‍ രുപാലിയെ പോലെയൊരാളെ കൂടെ കൂട്ടാൻ കഴിഞ്ഞുവെന്നതോര്ക്കുമ്പോള് സവിശേഷമായ അനുഭവമാണെന്നായിരുന്നു വിവാഹശേഷം ആശിഷ് വിദ്യാര്‍ഥിയുടെ പ്രതികരണം.
കുറച്ചു നാളുകൾക്ക് മുൻപാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു എന്നും താരം പറഞ്ഞു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.
നേരത്തെ നടി രജോഷിയെ ആയിരുന്നു ആശിഷ് വിദ്യാര്‍ഥി വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തില്‍ ആര്ത് എന്നൊരു മകനുമുണ്ട് ഇദ്ദേഹത്തിന്. തെന്നിന്ത്യയിലും ബോളിവുഡിലും ഏറെ ശ്രദ്ധേയനാണ് ആശിഷ് വിദ്യാർത്ഥി.
മലയാളത്തിലേക്ക് വന്നാല്‍ സിഐഡി മൂസ, ഐജി, ചെസ്, ബാച്ച്ലര് പാര്‍ട്ടി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെയാണ് ആശിഷ് വിദ്യാര്‍ഥി ശ്രദ്ധേയനായത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന്റെ ബ്ലോഗുകളെല്ലാം വൈറലാണ്.