play-sharp-fill
അപ്രതീക്ഷിതമായി പെയ്ത മഴ തിരിച്ചടിയായി! ട്രെയിനുകള്‍ വൈകിയത് മണിക്കൂറുകള്‍, ദുരിതത്തിലായി യാത്രക്കാര്‍. ഇതോടെ, പതിവ് ട്രെയിനുകളും വൈകിയാണ് ഓടിയത്.

അപ്രതീക്ഷിതമായി പെയ്ത മഴ തിരിച്ചടിയായി! ട്രെയിനുകള്‍ വൈകിയത് മണിക്കൂറുകള്‍, ദുരിതത്തിലായി യാത്രക്കാര്‍. ഇതോടെ, പതിവ് ട്രെയിനുകളും വൈകിയാണ് ഓടിയത്.

സ്വന്തം ലേഖകൻ

സംസ്ഥാനത്ത് ഇന്നലെ ട്രെയിനുകള്‍ വൈകിയത് മണിക്കൂറുകള്‍. നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികള്‍ നീണ്ടുപോയതും, അപ്രതീക്ഷിതമായി പെയ്ത മഴയുമാണ് ട്രെയിന്‍ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചത്.

ഇതോടെ, പതിവ് ട്രെയിനുകളും വൈകിയാണ് ഓടിയത്. കോര്‍ബ- കൊച്ചുവേളി എക്സ്പ്രസ് 18 മണിക്കൂര്‍ വൈകിയാണ് ഓടിയത്. ട്രെയിനുകള്‍ വൈകിയതിനാല്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ വലഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐലൻഡ് എക്സ്പ്രസ്, ചെന്നൈ മെയില്‍ എന്നീ ട്രെയിനുകള്‍ ഒരു മണിക്കൂറും, ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ രണ്ട് മണിക്കൂറുമാണ് വൈകിയത്.

കൂടാതെ, മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് 6 മണിക്കൂറും, മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസ് നാലര മണിക്കൂറും ഇന്നലെ വൈകിയോടി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാവേലിക്കര, ചെങ്ങന്നൂര്‍, ആലുവ, അങ്കമാലി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ഉണ്ടാകുമെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, മുൻകൂട്ടി നിശ്ചയിച്ചിരുന്ന ജോലികള്‍ യഥാക്രമം പൂര്‍ത്തീകരിക്കാൻ കഴിയാതെ വന്നതോടെയാണ് തിരിച്ചടിയായത്.

Tags :