Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

2000 ത്തില്‍ പുറത്തിറങ്ങിയ ‘പ്രിയം’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് സിനിമാരംഗത്തുനിന്നും അപ്രത്യക്ഷയായ താരമാണ് ദീപ നായര്‍.

പ്രിയം സിനിമ കണ്ടവര്‍ ഒരിക്കലും ആനിയായെത്തിയ ദീപാ നായരെ മറക്കാന്‍ ഇടയില്ല. ഈ ഒരൊറ്റ ചിത്രത്തിലൂടെ നടി നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. ഇപ്പോഴും ആരാധകര്‍ ഏറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സ്വദേശിനിയായ ദീപ എഞ്ചിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയം സിനിമയില്‍ അഭിനയിച്ചത്. തന്റെ പഠനം പൂര്‍ത്തിയാക്കാനാണ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്. എന്നാല്‍ അത് സിനിമയില്‍ നിന്ന് തീര്‍ത്തും വിട്ടു നില്‍ക്കലായി.

സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ സജീവമായ താരം ഭര്‍ത്താവിന്റെയും മക്കളുടെയും വിശേഷങ്ങളും ചിത്രങ്ങളും ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഇക്കഴിഞ്ഞ മാതൃദിനത്തില്‍ ദീപ തന്റെ രണ്ടു മക്കള്‍ ചേര്‍ന്നൊരുക്കിയ സര്‍പ്രൈസിനെക്കുറിച്ച്‌ പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്. മക്കളായ ശ്രദ്ധയും മാധവിയുംദീപയെ ഞെട്ടിച്ചത്. ഏറെ പ്രയത്‌നിച്ചാണ് ഇവര്‍ ഇതെല്ലാം ഒരുക്കിയതെന്നും ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ അറിയിക്കുന്നുവെന്നും ദീപ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം താരം ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പം ഓസ്ട്രേലിയയിലെ മെല്‍ബണിലാണിപ്പോള്‍. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ദീപയ്‌ക്ക് പഠനം പൂര്‍ത്തിയാക്കും മുന്‍പേ ഇന്‍ഫോസിസില്‍ ജോലിയും കിട്ടിയിരുന്നു. ചക്രം, ദേവദൂതന്‍ തുടങ്ങിയ സിനിമകളിലെ നായികാ വേഷത്തിന് ദീപയെ പരിഗണിച്ചതായിരുന്നു. എന്നാല്‍ കരിയറും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ താരം സിനിമകള്‍ ഒഴിവാക്കുകയായിരുന്നു. ഇടവേള എടുത്ത താരത്തിന് പിന്നീട് സിനിമയിലേക്ക് തിരിച്ചു വരാനും കഴിഞ്ഞില്ല.