Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ടയിൽ കടയിൽ സാധനം വാങ്ങാൻ പോയ 9 വയസ്സുള്ള പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ ചെന്നീർക്കര പ്രക്കാനം തോട്ടത്തിൽ പടി തോട്ടത്തിൽ കിഴക്കേതിൽ സുനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇലവും തീട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഈ മാസം ഏഴിന് വൈകിട്ട് ആയിരുന്നു സംഭവം.

കടയിൽ പോയ കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി പൈസയും മിട്ടായി നൽകാമെന്ന് പറഞ്ഞ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് കുടുംബം ഇലവുംതിട്ട പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ ശേഷം പ്രതി ഒളിവിൽ പോയിരുന്നു പത്തനംതിട്ട ഡിവൈഎസ്പിഎസ് നന്ദകുമാറിന്റെ നിർദ്ദേശം അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്