play-sharp-fill
‘വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കര്‍ണാടകയില്‍ സ്‌നേഹത്തിന്റെ കട തുറന്നു’..! ജയം സാധാരണ ജനങ്ങള്‍ക്കൊപ്പം..! കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ചവർക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

‘വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കര്‍ണാടകയില്‍ സ്‌നേഹത്തിന്റെ കട തുറന്നു’..! ജയം സാധാരണ ജനങ്ങള്‍ക്കൊപ്പം..! കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ചവർക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി : കോര്‍പറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കര്‍ണാടകയില്‍ അരങ്ങേറിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജയം സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.

വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കര്‍ണാടകയില്‍ സ്‌നേഹത്തിന്റെ കട തുറന്നു. വിദ്വേഷം കൊണ്ടല്ല ഞങ്ങള്‍ ഈ യുദ്ധത്തില്‍ പോരാടിയത്. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കര്‍ണാടകയില്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു രാഹുല്‍ ഗാന്ധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്നു നയിച്ച പ്രചാരണത്തെ നിഷ്പ്രഭമാക്കി, 136 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. 224 അംഗ സഭയില്‍, ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 64 സീറ്റുകളിലാണ് ബിജെപിക്കു മുന്നിലെത്താനായത്. ഇതോടെ ദക്ഷിണേന്ത്യയിലെ ഏക ഭരണ സംസ്ഥാനം ബിജെപിക്കു നഷ്ടമായി.

മൂന്നര പതിറ്റാണ്ടിലേറെയുള്ള പതിവു വിട്ട് കര്‍ണാടകയില്‍ തുടര്‍ഭരണം നേടാമെന്ന ബിജെപി മോഹത്തിനു തിരിച്ചടിയാണ് കര്‍ണാടക തെരഞ്ഞെടുപ്പു ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം നടത്തിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല.
കേവല ഭൂരിപക്ഷം കടന്നു മുന്നേറിയ കോണ്‍ഗ്രസ് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നിലേക്കു പോയില്ല.