play-sharp-fill
ട്രാഫിക് നിയമലംഘനം: ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും..!!  തീരുമാനം അറിയിച്ച് ഗതാഗത വകുപ്പ്..!

ട്രാഫിക് നിയമലംഘനം: ജൂണ്‍ 5 മുതല്‍ പിഴ ഈടാക്കും..!! തീരുമാനം അറിയിച്ച് ഗതാഗത വകുപ്പ്..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം മുതൽ ഈടാക്കാൻ തീരുമാനം. ജൂൺ 5 മുതൽ പിഴയീടാക്കാനാണ് ​ഗതാ​ഗത മന്ത്രി ആന്റണി രാജു വിളിച്ച യോ​ഗത്തിന്റെ തീരുമാനം.

ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതുവരെ ബോധവത്കരണം നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് 5 മുതൽ ബോധവത്കരണ നോട്ടീസ് നൽകി തുടങ്ങിയിട്ടുണ്ട്.

പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ നിയമലംഘനങ്ങളുടെ നോട്ടീസ് ആണ് അയക്കുന്നത്. ഈ മാസം 20 മുതൽ പിഴ ഈടാക്കാനുള്ള തീരുമാനമാണ് ജൂൺ അഞ്ചുമുതലാക്കിയത്.