video
play-sharp-fill

ശമ്പളം കിട്ടിയാല്‍ സന്ദീപ് ഒരാഴ്ച ഫുള്‍ ‘തണ്ണി’; ലഹരിക്ക് പുറമേ വാഹനങ്ങളോടും അടങ്ങാത്ത ഭ്രമം; മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടങ്ങളുണ്ടാക്കുന്നതും പതിവ്; ഭാര്യയെ വെട്ടാനോടിച്ചത് കൊടുവാളുമായി…..!

ശമ്പളം കിട്ടിയാല്‍ സന്ദീപ് ഒരാഴ്ച ഫുള്‍ ‘തണ്ണി’; ലഹരിക്ക് പുറമേ വാഹനങ്ങളോടും അടങ്ങാത്ത ഭ്രമം; മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടങ്ങളുണ്ടാക്കുന്നതും പതിവ്; ഭാര്യയെ വെട്ടാനോടിച്ചത് കൊടുവാളുമായി…..!

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഡോ. വന്ദനയെ അതിക്രൂരമായി കൊലപ്പെടുത്തിയ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകനായ സന്ദീപ് ശന്മളം കിട്ടിയാല്‍ ഒരാഴ്ച ലീവിലായിരിക്കും.

ഈ ദിവസങ്ങളില്‍ കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിച്ച്‌ കൂത്താടി പ്രശ്നങ്ങളുണ്ടാക്കുന്നത് നാട്ടുകാര്‍ക്ക് തലവേദനയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയില്‍ വാഹനമോടിച്ച്‌ അപകടങ്ങളുണ്ടാക്കലും പതിവായിരുന്നു. സന്ദീപിന്റെ കാറിന്റെയും ബൈക്കിന്റെയും പല ഭാഗങ്ങളും ഇടിച്ചും ഉരഞ്ഞും ചളുങ്ങിയ നിലയിലാണ്. വാഹനങ്ങളോട് വല്ലാത്ത ഭ്രമമായിരുന്ന ഇയാള്‍ ഇടയ്ക്കിടെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മാറ്റിവാങ്ങുമായിരുന്നു.

മദ്യപിച്ചുള്ള പ്രശ്നങ്ങള്‍ പതിവായതോടെ വര്‍ഷങ്ങള്‍ക്ക് മുൻപ് ബന്ധുക്കള്‍ സന്ദീപിനെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ചു. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിച്ച്‌ മുങ്ങിയ സന്ദീപ് വീണ്ടും മദ്യപാനത്തിന് അടിമപ്പെട്ടു.

വെളിയം കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ അദ്ധ്യാപക ദമ്പതികളായ ഗോപിനാഥന്‍ പിള്ളയുടെയും സരസമ്മയുടെയും രണ്ട് മക്കളില്‍ ഇളയയാളാണ്. ജ്യേഷ്ഠന്‍ ജി. സജിത് കുമാര്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകനാണ്.

സന്ദീപും കുട്ടിക്കാലം മുതല്‍ പഠനത്തില്‍ മിടുക്കനായിരുന്നു. തലവൂരില്‍ ടി.ടി.സിക്ക് ഒന്നിച്ച്‌ പഠിച്ച കൊട്ടിയം മൈലക്കാട് സ്വദേശിനിയായ സംഗീത ജീവിത സഖിയായി. പുറമെ ആരുമായും കലഹമില്ലെങ്കിലും മദ്യപിച്ചെത്തി വീട്ടില്‍ അക്രമം പതിവായിരുന്നു.

നാലുവര്‍ഷം മുൻപ് രാത്രിയില്‍ സന്ദീപ് കൊടുവാളുമായി സംഗീതയെ വെട്ടാന്‍ ഓടിച്ചു. അന്ന് രണ്ട് ആണ്‍മക്കളുമായി സംഗീത സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് കരുനാഗപ്പള്ളിയില്‍ സംഗീത സ്വകാര്യ വിദ്യാലയത്തില്‍ അദ്ധ്യാപികയുമായി.