play-sharp-fill
നാണമില്ലേ വീണേ ഇങ്ങനെ പറയാൻ ; ഡോക്ടർമാർ കരാട്ടേയും കുങ്ഫുവും പഠിച്ചിട്ട് വേണോ രോഗികളെ ചികിൽസിക്കാൻ ? ആരോഗ്യ മന്ത്രിയുടെ പ്രതികരണം വിവാദത്തിൽ..!! വീണക്കെതിരെ ആഞ്ഞടിച്ച് ഭരണപക്ഷ എം എൽ എയും..!

നാണമില്ലേ വീണേ ഇങ്ങനെ പറയാൻ ; ഡോക്ടർമാർ കരാട്ടേയും കുങ്ഫുവും പഠിച്ചിട്ട് വേണോ രോഗികളെ ചികിൽസിക്കാൻ ? ആരോഗ്യ മന്ത്രിയുടെ പ്രതികരണം വിവാദത്തിൽ..!! വീണക്കെതിരെ ആഞ്ഞടിച്ച് ഭരണപക്ഷ എം എൽ എയും..!

സ്വന്തം ലേഖകൻ

കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തിൽ ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം വിവാദത്തിൽ. ‘ആക്രമണം ഉണ്ടാകുമ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ അക്രമിക്കപ്പെട്ടതാണെന്നും’ മന്ത്രി പറഞ്ഞു.

‘കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൊലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവർത്തകരും സി.എം.ഒ. അടക്കം സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്ഡ് അല്ല. അതുകൊണ്ട് ഇങ്ങനെ ആക്രമണങ്ങൾ ഉണ്ടാകുമ്ബോൾ കുട്ടി ഭയന്നിട്ടുണ്ട് എന്നാണ് ഡോക്ടമാർ അറിയിച്ചിട്ടുള്ളത്’-ആരോഗ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്നാണ് ഇതിന് മറുപടിയായി ഗണേഷ് കുമാർ ചോദിച്ചത്. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയ ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) ജോലിയ്ക്കിടെ കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാൾ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി സന്ദീപിന്റെ ബന്ധുവായ ബിനു എന്നിവർക്കാണ് കുത്തേറ്റത്.