video
play-sharp-fill
തിരുവല്ലയിൽ കുടുംബസ്വത്ത് നൽകാത്തത്തിന്റെ പേരിൽ വയോധികനായ പിതാവിനെ അതിക്രൂരമായി മർദ്ദിച്ചു;  മകൻ അറസ്റ്റിൽ; ഇരു കൈകൾക്കും വാരിയെല്ലിനും പൊട്ടലേറ്റ പിതാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ

തിരുവല്ലയിൽ കുടുംബസ്വത്ത് നൽകാത്തത്തിന്റെ പേരിൽ വയോധികനായ പിതാവിനെ അതിക്രൂരമായി മർദ്ദിച്ചു; മകൻ അറസ്റ്റിൽ; ഇരു കൈകൾക്കും വാരിയെല്ലിനും പൊട്ടലേറ്റ പിതാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ

തിരുവല്ല : കുടുംബസ്വത്ത് നൽകാത്തത്തിന്റെ പേരിൽ വയോധികനായ പിതാവിനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ മകൻ അറ​സ്റ്റിൽ. കവിയൂർ ഞാലിക്കണ്ടം പാറപ്പുഴ വാര്യത്ത് വർക്കി (75) നെ മർദിച്ച സംഭവത്തിലാണ് മകൻ മോൻസി(44) തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഇരു കൈകൾക്കും വാരിയെല്ലിനും പൊട്ടലേറ്റ വർക്കിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യത്തിന് അടിമയായ മോൻസി വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പതിവുപോലെ വെള്ളിയാഴ്ചയും മദ്യപിച്ച് എത്തിയ മോൻസി വസ്തുവിന്റെ പേരിൽ പിതാവുമായി തർക്കത്തിലായി. ഇതിനിടെ ക്ഷുഭിതനായ ഇയാൾ വീട്ടു പരിസരത്ത് കിടന്നിരുന്ന വടി ഉപയോഗിച്ച് പിതാവ് വർക്കിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ഇന്ന് പുലർച്ചെയോടെ വീടിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ വർക്കിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.