Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: ഭാര്യയുടെ ​ഗാർഹിക പീഡന പരാതിയിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി ബാബുവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കായംകുളം ഏരിയാ കമ്മറ്റി അംഗവും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ് ബിപിൻ.

ഏരിയാ കമ്മറ്റിയുടെ നടപടി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് പാര്‍ട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാര ക്രിയകള്‍ നടത്തല്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ബിപിന് എതിരെ ഭാര്യ ഉന്നയിച്ചത്.