
സ്വന്തം ലേഖകൻ
കോട്ടയം: അന്താരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ചു കോട്ടയം ജില്ലയിൽ മെയ് 6മുതൽ 12വരെ നേഴ്സസ് വാരാഘോഷം നടക്കും.
മെയ് 6ന് രാവിലെ10മണിക്ക് ജില്ലാ ഹോസ്പിറ്റലിൽ DNO . ഉഷ രാജഗോപാൽ പതാക ഉയർത്തി വാരാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് മെയ് 7ന് ജില്ലയിലെ നഴ്സിംഗ് വിദ്യാർത്ഥികൾക്കും വിവിധ മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കും വേണ്ടി ഗവ. കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ വെച്ച് സാഹിത്യ രചന, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് മത്സരങ്ങൾ നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 8ന് രാവിലെ കളക്ടറേറ്റ് ജീവനക്കാർക്ക് വേണ്ടി ഒരു മെഡിക്കൽ ക്യാമ്പ് നടത്തുന്നതാണ്. മെയ് 9ന് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് കായിക മത്സരങ്ങളും. മെയ് 10 കോട്ടയം MT സെമിനാരി സ്കൂളിൽ വെച്ച് കലാ മത്സരങ്ങളും നടത്തും.
മെയ് 12th രാവിലെ 10മണിക്ക് നേഴ്സസ് ദിന സന്ദേശം നൽകിക്കൊണ്ട് ജില്ലയിലെ നഴ്സിംഗ് വിദ്യാർത്ഥികളും നഴ്സുമാരും പങ്കെടുക്കുന്ന റാലി ടൗൺ ചുറ്റി സമാപന സമ്മേളനം നടക്കുന്ന KPS മേനോൻ ഹാളിൽ എത്തിച്ചേരും. തുടർന്ന് സമാപന സമ്മേളനം കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ. Dr.L പ്രിയയുടെ അധ്യക്ഷതയിൽ ബഹു.ജില്ലാ കളക്ടർ . ജയശ്രീ PK ഐ. എ.എസ് ഉദ്ഘാടനം നിർവഹിക്കും.തുടർന്ന് സർവ്വ വിജ്ഞാനം കോശം ഡയറക്ടർ . മ്യൂസ് മേരി ജോർജ് മുഖ്യ പ്രഭാഷണം നടത്തും, വിശിഷ്ടാതിഥി സിനിമ താരം വിനു മോഹൻ സംസാരിക്കും.
നേഴ്സസ് ദിന സന്ദേശം ഗവ. കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ Dr. ഉഷ VK നൽകും. തുടർന്ന് വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിക്കും. യോഗത്തിൽ ജില്ലാ നഴ്സിംഗ് ഓഫീസർ ഉഷ രാജഗോപാൽ സ്വാഗതവും,മെഡിക്കൽ കോളേജ് നഴ്സിംഗ് സൂപ്രണ്ട് . ബിജി MN നന്ദിയും അർപ്പിക്കും.തുടർന്ന് നഴ്സിംഗ് വിദ്യാർത്ഥികളും നഴ്സുമാരും അവതരിപ്പിക്കുന്ന കലാ സന്ധ്യ.എന്നിവ നടക്കും.