സംസ്ഥാനത്ത് 19 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് 30ന്; കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് പുത്തന്‍തോട്, മുക്കട, പെരുന്നിലം എന്നിവിടങ്ങളിൽ; വോട്ടെണ്ണല്‍ 31 ന്
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് ജില്ലകളിലായി 19 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് 30ന് നടക്കും.
തിരുവനന്തപുരം, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലെ ഓരോ വാര്‍ഡിലും, രണ്ട് നഗരസഭാ വാര്‍ഡുകളിലും, 15 പഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12നാണ് സൂക്ഷ്മപരിശോധന. 15വരെ പത്രിക പിന്‍വലിക്കാം. വോട്ടെണ്ണല്‍ 31ന് നടക്കും. അന്തിമ വോട്ടര്‍പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. www.lsgelection.kerala.gov.in സൈറ്റിലും തദ്ദേശ സ്ഥാപനങ്ങളിലും പട്ടിക ലഭ്യമാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാര്‍ഡുകള്‍(ബ്രാക്കറ്റില്‍ വാര്‍ഡ് നമ്പര്‍):
തിരുവനന്തപുരം:
കോര്‍പറേഷനിലെ മുട്ടട വാര്‍ഡ്, പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ കാനാറ(10).
കൊല്ലം:
അഞ്ചല്‍ പഞ്ചായത്തിലെ തഴമേല്‍ (14).
പത്തനംതിട്ട:
മൈലപ്ര പഞ്ചായത്തിലെ പഞ്ചായത്ത് വാര്‍ഡ് (5).
ആലപ്പുഴ:
ചേര്‍ത്തല നഗരസഭയിലെ മുനിസിപ്പല്‍ ഓഫീസ് (11).
കോട്ടയം:
കോട്ടയം നഗരസഭയിലെ പുത്തന്‍തോട് (38), മണിമല പഞ്ചായത്തിലെ മുക്കട (6), പൂഞ്ഞാര്‍ പഞ്ചായത്തിലെ പെരുന്നിലം (1)
എറണാകുളം:
നെല്ലിക്കുഴി പഞ്ചായത്തിലെ തുളുശേരിക്കവല (6)
പാലക്കാട്:
പെരിങ്ങോട്ടുകുറിശി ജില്ലാ പഞ്ചായത്തിലെ ബമ്മണ്ണൂര്‍ (8), മുതലമട പഞ്ചായത്തിലെ പറയമ്ബള്ളം (17), ലെക്കിടി പേരൂര്‍ പഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ് (10), കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കല്ലമല (3), കരിമ്ബ പഞ്ചായത്തിലെ കപ്പടം (1).
കോഴിക്കോട്:
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയ ടൗണ്‍ (7), പുതുപ്പാടി പഞ്ചായത്തിലെ കണലാട് (5), വേളം പഞ്ചായത്തിലെ കുറിച്ചകം (11).
കണ്ണൂര്‍:
കോര്‍പ്പറേഷനിലെ പള്ളിപ്രം (14), ചെറുതാഴം പഞ്ചായത്തിലെ കക്കോണി(16)