
ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവില്‍ മദ്യക്കച്ചവടം; 80 കുപ്പികളിലായി സൂക്ഷിച്ചിരുന്നത് 40 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
കൊട്ടാരക്കര: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യക്കച്ചവടം. യുവാവ് അറസ്റ്റിൽ. 80 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 40 ലിറ്റര്‍ വിദേശമദ്യമാണ് യുവാവിന്റെ പക്കൽനിന്നും കണ്ടെത്തിയത്. കിഴക്കേക്കര ജയരംഗം വീട്ടില്‍ അരുള്‍രാജാ(29) നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയില്‍ ഡെലിവറി ബോയിയായി ജോലിചെയ്യുന്ന അരുള്‍രാജ് ആവശ്യക്കാര്‍ക്ക് മദ്യവും എത്തിച്ചിരുന്നു. ഭക്ഷണമെന്ന വ്യാജേനയാണ് വീടുകളില്‍ മദ്യം എത്തിക്കുന്നത്. നാളുകളായി കൊട്ടാരക്കര എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു അരുള്‍രാജ്. ഇയാളുടെ ഫോണില്‍നിന്നാണ് മദ്യം സൂക്ഷിച്ചിരുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നിര്‍ദേശാനുസരണം എ.ഷഹാലുദ്ദീന്‍, എസ്.സുനില്‍കുമാര്‍, എം.എസ്.ഗിരീഷ്, രാഹുല്‍ ആര്‍.രാജ് തുടങ്ങിയവരാണ് പരിശോധനയില്‍ പങ്കെടുത്തത്. അരുള്‍രാജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.