play-sharp-fill
ഭര്‍ത്താവ് ഗള്‍ഫില്‍ പോയതോടെ പീഡനം ശക്തമായി; ഗര്‍ഭം അലസിയത് ശാരീരിക ഉപദ്രവത്തെ തുടര്‍ന്ന്; ബിടെക് ബിരുദധാരിയായിട്ടും ജോലിക്കും വിട്ടില്ല; അനുപ്രിയയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അറസ്റ്റില്‍

ഭര്‍ത്താവ് ഗള്‍ഫില്‍ പോയതോടെ പീഡനം ശക്തമായി; ഗര്‍ഭം അലസിയത് ശാരീരിക ഉപദ്രവത്തെ തുടര്‍ന്ന്; ബിടെക് ബിരുദധാരിയായിട്ടും ജോലിക്കും വിട്ടില്ല; അനുപ്രിയയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അറസ്റ്റില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നവവധു തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അറസ്റ്റില്‍. കാച്ചാണി മുലയില്‍ സുരേന്ദ്രനാഥിന്‍്റെയും പുഷ്പലതയുടെയും മകളായ അനുപ്രിയയുടെ ആത്മഹത്യയിലാണ് അഞ്ചല്‍ കരിമ്ബിന്‍കോണം മയൂരം വീട്ടില്‍ ജി മന്മഥനും ഭാര്യ വിജയയും അറസ്റ്റിലായത്.

ഏപ്രില്‍ 17 ചൊവ്വാഴ്ച വൈകുന്നേരമാണ് 29 കാരിയായ അനുപ്രിയ എസ് നായര്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ അനുപ്രിയ എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. നെടുമങ്ങാട് ഡിഎസ്︋പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മന്മഥനെയും ഭാര്യയേയും അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടുമാസം മുന്‍പായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശി മനു അനുപ്രിയയെ വിവാഹം കഴിച്ചത്. സ്ത്രീധന പീഡനമാണ് അനുപ്രിയയുടെ മരണത്തിന് കാരണമെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. സ്ത്രീധനം ചോദിച്ച്‌ ഭര്‍തൃവീട്ടുകാര്‍ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കാട്ടി യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.മനുവും മാതാപിതാക്കളും സ്ത്രീധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് യുവതിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ഉയരുന്ന ആരോപണം. ഇതില്‍ മനം നൊന്താണ് അനുപ്രിയ ആത്മഹത്യ ചെയ്തതെന്നാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയില്‍ ആരോപിച്ചിരുന്നത്.

Tags :