video
play-sharp-fill

കോട്ടയം ടി.ബി റോഡിലെ വ്യാപാര സ്ഥാപനത്തിനു നേരെ കല്ലേറ്; കടയുടെ ചില്ല് പൊട്ടി; അക്രമി ഓടി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പൊലീസ്

കോട്ടയം ടി.ബി റോഡിലെ വ്യാപാര സ്ഥാപനത്തിനു നേരെ കല്ലേറ്; കടയുടെ ചില്ല് പൊട്ടി; അക്രമി ഓടി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ന​ഗരമധ്യത്തിൽ ടി ബി റോഡിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് കടയ്ക്ക് നേരെ കല്ലേറ്. കടയുടെ ചില്ല് പൊട്ടി. ഇന്നലെ ഉച്ചയോടെയാണ് സാമൂഹ്യ വിരുദ്ധൻ കല്ലെറിഞ്ഞത്. ആക്രമണത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

നിരവധി ഉപഭോക്താക്കൾ ഈ സമയം കടയിൽ ഉണ്ടായിരുന്നു. റോഡിൽ നിന്നും,കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലേക്ക് കല്ലു വലിച്ചെറിയുകയായിരുന്നു. ചില്ല് തകർന്ന ശബ്ദം കേട്ട് ഉപഭോക്താക്കളും കടയിലെ ജീവനക്കാരൻ എത്തിയപ്പോൾ കല്ലെറിഞ്ഞയാൾ ഓടി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കല്ലെറിഞ്ഞ ആളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിന് കടയുടമ നൽകിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.