video
play-sharp-fill

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: വീണ്ടും പ്രതിഷേധത്തിനിറങ്ങുന്ന ഹര്‍ഷിനയുടെ തീരുമാനത്തില്‍ പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: വീണ്ടും പ്രതിഷേധത്തിനിറങ്ങുന്ന ഹര്‍ഷിനയുടെ തീരുമാനത്തില്‍ പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വീണ്ടും പ്രതിഷേധത്തിന് ഇറങ്ങാനുള്ള ഹര്‍ഷിനയുടെ തീരുമാനത്തില്‍ കൂടുതല്‍ പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

നഷ്ടപരിഹാരത്തിന്റെ കാര്യം മന്ത്രിസഭ തീരുമാനിച്ചതാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ നഷ്ടപരിഹാരവും കാര്യക്ഷമമായ അന്വേഷണവും ആവശ്യപ്പെട്ടാണ് ഹര്‍ഷിന വീണ്ടും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.

കുറ്റക്കാര്‍ക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരം ആയി നല്‍കണമെന്നും ശസ്ത്രക്രിയക്കിടെ ഹര്‍ഷിന പറഞ്ഞിരുന്നു.

പ്രശ്ന പരിഹാരം ഇല്ലെങ്കില്‍ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം തുടങ്ങുമെന്നും ഹര്‍ഷിന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

മെഡിക്കല്‍ കോളജ് നിന്ന് തന്നെയാണ് കത്രിക വയറ്റില്‍ കുടുങ്ങിയത്. ശാരീരിക – മാനസിക വേദനകള്‍ ഒരുപ്പാട് അനുഭവിച്ചുവെന്നും ഹര്‍ഷിന പറഞ്ഞു.