video
play-sharp-fill

സ്വകാര്യ ആശുപത്രിയിൽ  നൽകിയ മരുന്നു കഴിച്ചു; നവജാതശിശു അവശനിലയിൽ..! അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേർന്നു മർദ്ദിച്ചതായി പരാതി

സ്വകാര്യ ആശുപത്രിയിൽ നൽകിയ മരുന്നു കഴിച്ചു; നവജാതശിശു അവശനിലയിൽ..! അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേർന്നു മർദ്ദിച്ചതായി പരാതി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം:പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നു നൽകിയ മരുന്നു കഴിച്ച് നവജാതശിശു അവശനിലയിലായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേർന്നു മർദ്ദിച്ചതായി പരാതി. മാങ്കോട് തേൻകുടിച്ചാലിൽ ഷുഹൈബിനാണ്(30) മർദനമേറ്റത്. ഷുഹൈബ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ 14നാണു ഷുഹൈബിന്റെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചത്. പിറ്റേ ദിവസം ആശുപത്രിയിൽ നിന്നു നൽകിയ മരുന്നു കഴിച്ച് നവജാതശിശു അവശനിലയിലാകുകയും അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ഇന്നലെ രാവിലെയോടെ കുഞ്ഞിന്റെ നില ഗുരുതരമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പിതാവ് പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തില്‍ ആശുപത്രിയിലെത്തി ഡോക്ടറുമായി സംസാരിക്കുകയായിരുന്നു. എന്നാൽ ഏതു മരുന്നാണ് നൽകിയതെന്നു പറയാൻ ഡോക്ടർ തയാറായില്ല.

ഇതിനിടെ സ്ഥലത്തെത്തിയ പൊലീസിന്റെ മുന്നിൽ വച്ച് ഷുഹൈബിനെ ഡോക്ടറും മകനും ചേർന്നു മർദിച്ചെന്നാണു പരാതി. ഷുഹൈബ് മർദിച്ചെന്ന് ആരോപിച്ച് ഡോക്ടറും പരാതി നൽകിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെത്തിയ ഷുഹൈബിനെ പരിശോധിക്കാൻ ഡോക്ടർ താമസം വരുത്തിയെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.