video
play-sharp-fill

പുലിയും പന്നിയും ആനയും മാത്രമല്ല ജനങ്ങളെ വിറപ്പിക്കാന്‍ കരടിയും..!  കണ്ടെത്തിയത് വീട്ടുവളപ്പിലെ കിണറ്റിനുള്ളില്‍; കടുത്ത ആശങ്കയിലായി പ്രദേശവാസികള്‍

പുലിയും പന്നിയും ആനയും മാത്രമല്ല ജനങ്ങളെ വിറപ്പിക്കാന്‍ കരടിയും..! കണ്ടെത്തിയത് വീട്ടുവളപ്പിലെ കിണറ്റിനുള്ളില്‍; കടുത്ത ആശങ്കയിലായി പ്രദേശവാസികള്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കരടി വീട്ടുവളപ്പിലെ കിണറ്റില്‍ വീണു.

തിരുവന്തപുരം വെള്ളനാട് സ്വദേശി
അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് കരടിയെ വീട്ടുകാര്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. മയക്കുവെടിവച്ച്‌ പിടികൂടാനാണ് ശ്രമിക്കുന്നത്.

സമീപത്തെ വീട്ടിലെ കോഴിക്കൂട് പൊളിച്ച്‌ കരടി രണ്ട് കോഴികളെ കടിച്ചു. ഇതിനിടെ ബഹളംകേട്ട് ആളുകള്‍ എത്തിയതോടെ ഭയന്ന കരടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണതെന്നാണ് കരുതുന്നത്.

വീഴ്ചതില്‍ കരടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കരടിയെ കണ്ടതോടെ കടുത്ത ആശങ്കയിലാണ് പ്രദേശവാസികള്‍.

കേരളത്തില്‍ പല സ്ഥലങ്ങളിലും അടുത്തിടെ വന്യജീവികളുടെ ആക്രമണം ഏറിയിരിക്കുകയാണ്. ആനകള്‍ ഉള്‍പ്പടെയുളളവയുടെ ആക്രമണങ്ങളില്‍ ചിലര്‍ക്ക് ജീവഹാനിയും ഉണ്ടായിട്ടുണ്ട്.