video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeMainമ​ദ്യ​ല​ഹ​രി​യി​ല്‍ ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു..! തടയാനെത്തിയ സ​ഹോ​ദ​രന്റെ അടിയേറ്റ് ​യുവാ​വ് കൊ​ല്ല​പ്പെ​ട്ടു..! സുഹൃത്തിന് പരിക്ക്

മ​ദ്യ​ല​ഹ​രി​യി​ല്‍ ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു..! തടയാനെത്തിയ സ​ഹോ​ദ​രന്റെ അടിയേറ്റ് ​യുവാ​വ് കൊ​ല്ല​പ്പെ​ട്ടു..! സുഹൃത്തിന് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

വ​യ​നാ​ട്: മ​ദ്യ​ല​ഹ​രി​യി​ല്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വ് സ​ഹോ​ദ​ര​ന്‍റെ അ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. വാളാട് എടത്തന വേങ്ങമുറ്റം കോളനിയിലെ ജയചന്ദ്രൻ (42) ആണ് മരിച്ചത്. സംഭവത്തിൽ ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ജയചന്ദ്രന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കി. കൂടെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയിലായിരുന്ന ജയചന്ദ്രൻ ഇയാളുടെ ഭാര്യയെയും അമ്മയെയും ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ രാമകൃഷ്ണൻ ഇത് തടഞ്ഞു. തുടർന്ന് ഇയാളെ മുളവടി വച്ച് മർദിക്കുകയായിരുന്നു.

തലയ്ക്കും കഴുത്തിനും പരുക്കേറ്റ ജയചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജയചന്ദ്രന്റെ സുഹൃത്ത് വരയാൽ കരയോത്തിങ്കൽ രവി (45) യും മർദനമേറ്റിട്ടുണ്ട്. ഇയ്യാൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments