play-sharp-fill
ചൂട് കൂടുന്നു.. ഒപ്പം ദാഹവും, ക്ഷീണവും; കുപ്പി പാനീയങ്ങൾ വാങ്ങി കുടിക്കുമ്പോൾ ശ്രദ്ധിക്കണേ..! ബിപി, ഷുഗർ, അമിതവണ്ണം, വിഷാദം, തുടങ്ങിയ രോഗങ്ങൾ നിങ്ങളെ പിടികൂടും..!

ചൂട് കൂടുന്നു.. ഒപ്പം ദാഹവും, ക്ഷീണവും; കുപ്പി പാനീയങ്ങൾ വാങ്ങി കുടിക്കുമ്പോൾ ശ്രദ്ധിക്കണേ..! ബിപി, ഷുഗർ, അമിതവണ്ണം, വിഷാദം, തുടങ്ങിയ രോഗങ്ങൾ നിങ്ങളെ പിടികൂടും..!

സ്വന്തം ലേഖകൻ

റെക്കോർഡ് ചൂടാണ് കേരളത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതിന് അനുസരിച്ച് നമ്മുടെ ദാഹവും ക്ഷീണവും വര്ധിക്കുന്നു.


ഈ ചൂടിൽ തണുത്ത കുപ്പി പാനീയങ്ങൾ വാങ്ങി കഴിക്കാത്തവർ വിരളമായിരിക്കും. എന്നാൽ ചൂട് സഹിക്കുന്നില്ലെന്നോർത്ത് ഇങ്ങനെ കുപ്പി പാനീയങ്ങൾ വാങ്ങി പതിവായി കഴിക്കരുതെന്നാണ്
പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘ബിഎംജെ’ ജേണലിൽ വന്നൊരു പഠന റിപ്പോർട്ട് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവായി കുപ്പി പാനീയങ്ങൾ കഴിക്കുന്നത്, പ്രത്യേകിച്ച് മധുരമടങ്ങിയത് കഴിക്കുന്നത് ബിപി, ഷുഗർ, അമിതവണ്ണം, വിഷാദം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിങ്ങനെ പലവിധ പ്രതിസന്ധിയിലേക്കും നമ്മെ ക്രമേണ നയിക്കാം.

മുമ്ബ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ള എണ്ണായിരത്തിലധികം പഠനങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തി ചൈന, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിന്റെ നിരീക്ഷണങ്ങളാണ് ഇത്.

പഴങ്ങളിലും മറ്റും ‘നാച്വറൽ’ ആയി കാണപ്പെടുന്ന മധുരം പോലെയല്ല കുപ്പി പാനീയങ്ങളിലെയും പ്രോസസ്ഡ്- പാക്കേജ്ഡ് ഭക്ഷണങ്ങളിലെയും മധുരം. ഇത് പതിവായി അകത്തുചെന്നാൽ അത് ക്രമേണ വലിയ വെല്ലുവിളികളാണ് ആരോഗ്യത്തിന് മുകളിൽ ഉയർത്തുക. – പഠനം പറയുന്നു. ആഴ്ചയിലൊരു ബോട്ടിൽ എന്നഅകത്തുചെന്നാൽ അത് ക്രമേണ വലിയ വെല്ലുവിളികളാണ് ആരോഗ്യത്തിന് മുകളിൽ
ഉയർത്തുക. – പഠനം പറയുന്നു.

ആഴ്ചയിലൊരു ബോട്ടിൽ എന്ന അളവിലെല്ലാം പൂർണ ആരോഗ്യമുള്ള ഒരാൾക്ക് മധുരമടങ്ങിയ കുപ്പി പാനീയം ആകാം. എന്നാൽ അങ്ങനെയാണെങ്കിൽ പോലും ഷുഗർ, ബിപി പോലുള്ള ആരോഗ്യാവസ്ഥകളെല്ലാം നിയന്ത്രണത്തിലാണെന്നതിന് ഉറപ്പ് വേണമെന്നാണ് ഗവേഷകർ പറയുന്നത്. കുപ്പി പാനീയങ്ങൾക്ക് പകരം ഫ്രൂട്ട്സ്, ഇളനീർ, മോര്-സംഭാരം പോലുള്ളവ കൂടുതൽ കഴിക്കുന്നതാണ് ഉചിതം.

Tags :