play-sharp-fill
60,000 രൂപയുടെ രണ്ട് ആപ്പിള്‍ ഫോണുകള്‍ വാങ്ങി; പണം അക്കൗണ്ടില്‍ ഇട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് കാണിച്ചു; മൊബൈല്‍ ഷോപ്പില്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

60,000 രൂപയുടെ രണ്ട് ആപ്പിള്‍ ഫോണുകള്‍ വാങ്ങി; പണം അക്കൗണ്ടില്‍ ഇട്ടതിന്റെ സ്‌ക്രീന്‍ ഷോട്ട് കാണിച്ചു; മൊബൈല്‍ ഷോപ്പില്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

കൊച്ചി: മെബൈല്‍ ഷോപ്പില്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശികളായ ആസാദ് യാസീം, നൗഫല്‍ ടിഎന്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.


എറണാകുളം പെന്റാ മേനകയിലെ ഷോപ്പില്‍ എത്തിയ ഇവര്‍, 60,000 രൂപ വിലവരുന്ന രണ്ട് ആപ്പിള്‍ ഫോണുകള്‍ വാങ്ങി. ബന്ധുവിന്റെ അക്കൗണ്ടില്‍ നിന്നും പണം വരുമെന്ന് അറിയിച്ചു. പിന്നീട് പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് കടക്കാരെ കാണിച്ചു. അതിനുശേഷം പ്രതികള്‍ കടയില്‍ നിന്ന് പോവുകയും ചെയ്തു.പിന്നീട് അക്കൗണ്ട് ചെക്ക് ചെയ്തു നോക്കിയ കടക്കാര്‍ക്ക് പണം അക്കൗണ്ടില്‍ എത്തിയിട്ടില്ല എന്ന് മനസ്സിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ വിളിച്ചപ്പോള്‍ പലതും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് മെബൈല്‍ ഷോപ്പ് ഉടമ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പൊലീസിന് പ്രതികള്‍ തട്ടിപ്പുകാരാണെന്ന് മനസ്സിലാകുകയും പെരുമ്പാവൂരില്‍ നിന്ന് പിടികൂടുകയുമായിരുന്നു. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പൊലീസ് റിക്കവറി ചെയ്തു.