യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വിക്ടര്‍ ടി തോമസ് ബിജെപിയിലേക്ക്; പാർട്ടി സ്ഥാനങ്ങൾ രാജിവെക്കും
സ്വന്തം ലേഖകൻ
പത്തനംതിട്ട: കേരള കോണ്‍ഗ്രസ് ജോസഫ് പത്തനംതിട്ട ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിക്ടര്‍ ടി തോമസ് രാജിവെക്കാനൊരുങ്ങുന്നു. ജോസഫ് ഗ്രൂപ്പില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരാനാണ് വിക്ടര്‍ ടി തോമസ് ഒരുങ്ങുന്നതെന്നാണ് വിവരം. നിലവില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനാണ് വിക്ടര്‍ ടി തോമസ്. സെറിഫെഡ് മുന്‍ ചെയര്‍മാനായിരുന്നു.
തിരുവല്ല നിയോജക മണ്ഡലത്തില്‍ രണ്ട് തവണ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചു കയറാന്‍ വിക്ടര്‍ തോമസിന് ആയിരുന്നില്ല. കഴിഞ്ഞ തവണയും തിരുവല്ല സീറ്റിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വിക്ടര്‍ ടി തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് അനുവദിച്ചിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനെ തുടര്‍ന്ന് തര്‍ക്കം രൂപപ്പെട്ടിരുന്നു. ആ തര്‍ക്കം ഇപ്പോള്‍ പാര്‍ട്ടി വിടുന്നതിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കെഎസ്‌സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് വിക്ടര്‍ തോമസ്.