video
play-sharp-fill

തിരുവനന്തപുരം ന​ഗരത്തിൽ അമ്മയും മകളും നടത്തുന്ന കടയിൽ മദ്യപസംഘത്തിന്റെ അതിക്രമം,; ചോദ്യം ചെയ്ത യുവാവിന് നേരെയും മർദ്ദനം;​ ആറു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം ന​ഗരത്തിൽ അമ്മയും മകളും നടത്തുന്ന കടയിൽ മദ്യപസംഘത്തിന്റെ അതിക്രമം,; ചോദ്യം ചെയ്ത യുവാവിന് നേരെയും മർദ്ദനം;​ ആറു പേർ കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ
തി​രു​വ​ന​ന്ത​പു​രം​:​ ​ന​ഗ​ര​ത്തി​ൽ​ ​മ​ദ്യ​ല​ഹ​രി​യി​ൽ​ ​പ​ത്തം​ഗ​ ​സം​ഘം​ ​സ്ത്രീ​ക​ൾ​ ​ന​ട​ത്തു​ന്ന​ ​ക​ട​യ്‌​ക്കും​ ​വ​ലി​യ​ശാ​ല​യി​ലെ​ ​വീ​ടി​നും​ ​നേ​രെ​ ​അ​തി​ക്ര​മം​ ​ന​ട​ത്തി.​

​ഇ​ന്ന​ലെ​ ​രാ​ത്രി​യി​ലാ​ണ് ​നെ​യ്യാ​റ്റി​ൻ​ക​ര​ ​ഊ​രു​ട്ടു​കാ​ല​ ​സ്വ​ദേ​ശി​ക​ൾ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ത്.​ ​സം​ഘ​ത്തി​ലെ​ ​ആ​റു​പേ​രെ​ ​ത​മ്പാ​നൂ​ർ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ഇ​വ​രു​ടെ​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ആ​റ് ​പേ​ർ​ ​ഒ​ളി​വി​ലാ​ണ്.​ ​പി​ടി​യി​ലാ​യ​ ​എ​ല്ലാ​വ​രും​ ​മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.

​ത​മ്പാ​നൂ​ർ​ ​അ​രി​സ്റ്റോ​ ​ജം​ഗ്ഷ​നി​ൽ​ ​അ​മ്മ​യും​ ​മ​ക​ളും​ ​ന​ട​ത്തു​ന്ന​ ​ചി​പ്സ് ​ക​ട​യി​ലാ​ണ് ​ആ​ദ്യ​ ​ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​ ​ക​ട​യി​ൽ​ ​ചാ​യ​ ​കു​ടി​ക്കാ​നെ​ത്തി​യ​ ​സ​മീ​പ​ത്തെ​ ​ട്രാ​വ​ൽ​ ​ഏ​ജ​ൻ​സി​ ​മാ​നേ​ജ​‍​റാ​യ​ ​മ​നോ​ജി​നെ​ ​സം​ഘം​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദി​ച്ചു.​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​യാ​യ​ ​അ​മ്മ​യും​ ​മ​ക​ളു​മാ​ണ് ​ചി​പ്‌​സ് ​ക​ട​ ​ന​ട​ത്തു​ന്ന​ത്.​ ​സ​മീ​പ​ത്തെ​ ​ഹോ​ട്ട​ലി​ൽ​ ​ബ​ർ​ത്ത് ​ഡേ​ ​പാ​ർ​ട്ടി​ക്കെ​ത്തി​യ​താ​ണ് ​സം​ഘ​മെ​ന്നാ​ണ് ​വി​വ​രം.​ ​

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​ട​യി​ൽ​ ​ക​യ​റി​യ​ ​ര​ണ്ടു​പേ​ർ​ ​കൗ​ണ്ട​റി​ലി​രു​ന്ന​ ​മ​ക​ളോ​ട് ​മോ​ശ​മാ​യ​ ​ക​മ​ന്റ് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​മ്മ​ ​ഇ​ട​പെ​ട്ടു​ ​വി​ല​ക്കി.​ ​ഇ​തി​നി​ടെ​ ​പു​റ​ത്തു​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്ന​ ​സം​ഘ​ത്തി​ലെ​ ​മ​റ്റു​ള്ള​വ​ർ​ ​ക​ട​യ്ക്കു​ള്ളി​ലേ​ക്കു​ ​ക​യ​റി.​ ​ഇ​വ​ർ​ ​അ​മ്മ​യെ​യും​ ​മ​ക​ളെ​യും​ ​ക​ളി​യാ​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​യു​വാ​ക്ക​ളെ​ ​വി​ല​ക്കി​യ​തോ​ടെ​ ​ഇ​വ​ർ​ ​ദേ​ഷ്യ​പ്പെ​ട്ടു​ ​പു​റ​ത്തു​പോ​യി.

ഇ​തി​നി​ടെ​യാ​ണ് ​മ​നോ​ജ് ​ഇ​വി​ടെ​ ​ചാ​യ​കു​ടി​ക്കാ​നെ​ത്തി​യ​ത്.​ ​ഇ​തോ​ടെ​ ​യു​വാ​വി​നു​ ​നേ​രെ​ ​തി​രി​ഞ്ഞ​ ​സം​ഘം​ ​യു​വാ​വി​നെ​ ​ബൈ​ക്കി​ടി​ച്ചു​ ​വീ​ഴ്‌​ത്താ​ൻ​ ​ശ്ര​മി​ച്ചു.​ ​ഇ​യാ​ളെ​ ​പു​റ​ത്തേ​ക്കി​റ​ക്കി​ ​റോ​ഡി​ൽ​വ​ച്ച് ​സം​ഘം​ ​ചേ​ർ​ന്ന് ​മ​ർ​ദ്ദി​ച്ച് ​അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​യാ​ളെ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​