Saturday, April 25, 2026

ഇതര സംസ്ഥാനക്കാരായ ലൈംഗിക തൊഴിലാളികള്‍ ഉപദ്രവിച്ചുവെന്ന് പരാതി; നടപടിയെടുക്കാത്തതിൽ പ്രതിഷേധം; ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഇതര സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികള്‍ ആക്രമിച്ചെന്ന് കാണിച്ച് പരാതി നല്കിയിട്ടും നടപടിയെടുത്തില്ല. ആലുവ പൊലീസ് സ്റ്റേഷനിൽ മുന്നില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി.

അന്ന രാജു എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയാണ് ബുധനാഴ്ച്ച പുലര്‍ച്ചെ സ്റ്റേഷന് മുന്നിലുള്ള ആല്‍മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാലു മണിക്കൂറോളം മരത്തിന് മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കിയ അന്ന രാജുവിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് താഴെയിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികള്‍ ആക്രമിച്ചെന്ന് കാണിച്ച് അന്ന രാജു നല്‍കിയ പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. പരാതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ ബുധനാഴ്ച്ച പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവതി നേരെ ആല്‍മരത്തിന് മുകളില്‍ കയറുകയായിരുന്നു.

തന്നെ ആക്രമിച്ച ഇതര സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ യുവതികളെ അറസ്റ്റ് ചെയ്യണമെന്ന് താഴെ ഇറങ്ങിയതിന് പിന്നാലെ അന്ന രാജു പൊലീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പരാതി പറഞ്ഞപ്പോള്‍ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ സിഐ മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിച്ചു.