സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കു രാത്രി 10 മുതല്‍ രാവിലെ ആറ് വരെ അവര്‍ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പ്.
സ്ത്രീകള്‍ക്കൊപ്പം കുട്ടികള്‍ ഉണ്ടെങ്കിലും ഇത് ബാധകമാണ്. ഇതിനായുള്ള ഉത്തരവ് ഗതാഗതവകുപ്പ് ഇറക്കി. മിന്നല്‍ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കും ഈ നിബന്ധന ബാധകമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിന്നല്‍ ബസ് ഒഴികെ എല്ലാ സര്‍വീസുകളും രാത്രി യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്തു നിര്‍ത്തിക്കൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെ.എസ്.ആര്‍.ടി.സി. എംഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പിന്നീടും രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടാലും സ്റ്റോപ്പില്‍ മാത്രമേ ഇറക്കൂവെന്ന് കണ്ടക്ടര്‍ നിര്‍ബന്ധം പിടിക്കുകയും സുരക്ഷിതമായ സ്ഥലത്ത് ഇറക്കിവിടുകയും ചെയ്യുന്നെന്ന പരാതികള്‍ ഉയര്‍ന്നുവരുന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചത്.