തലശ്ശേരിയില്‍ സ്‌ഫോടനം; യുവാവിന്റെ രണ്ട് കൈപ്പത്തികളും അറ്റു പോയി; ബോംബ് നിര്‍മിക്കുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് നിഗമനം; പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം പറമ്പില്‍ സ്‌ഫോടനം.

ഇന്നലെ രാത്രിയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. സംഭവത്തില്‍ തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങി.
വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ വച്ചാണ് സ്‌ഫോടനം നടന്നത്.

സംഭവ സമയത്ത് വിഷ്ണു മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നതെന്നാണ് വിവരം. യുവാവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബോംബ് നിര്‍മിക്കുന്നതിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.